തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്ഷേത്രകലാവസ്തുക്കൾ മോഷ്ടിക്കുന്ന രാജ്യാന്തര സംഘത്തിന്റെ പ്രവർത്തന രീതിയുമായി ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പരാമർശം. ......
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ ഇന്ന് (നവംബർ 7, 2025) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും.
സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദ്ദേശിച്ചിരുന്നത്. ......
ന്യൂഡൽഹി: ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ തൊട്ടുനിൽക്കുന്ന വിഷയത്തിൽ, പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇന്നൊരു ചരിത്രപരമായ തിരുത്തൽ വരുത്തിയിരിക്കുന്നു. ഇനി മുതൽ, പോലീസോ അന്വേഷണ ഏജൻസികളോ ആരെ അറസ്റ്റ് ചെയ്താലും, അറസ്റ്റിന്റെ കാരണം വാക്കാൽ അറിയിച്ചാൽ മാത്രം പോരാ. ......
ന്യൂഡൽഹി: ഒരു സർക്കാർ ജീവനക്കാരനെ കാണാതായി ഏഴ് വർഷം തികയും മുമ്പ് സർവീസിൽ നിന്ന് വിരമിച്ചതായി കണക്കാക്കിയാൽ, ആ ജീവനക്കാരന്റെ കുടുംബത്തിന് സഹാനുഭൂതി നിയമനം (Compassionate Appointment) ലഭിക്കില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
കാണാതായ ജീവനക്കാരൻ ജനുവരി 31, 2015-ന് സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചതായി കണക്കാക്കിയ സാഹചര്യത്തിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജീവനക്കാരനെ കാണാതായെങ്കിലും, അദ്ദേഹം തുടർച്ചയായ സർവീസിലാണെന്നാണ് കണക്കാക്കിയിരുന്നത്. ......
പ്രശസ്ത നടി സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച്ചയാണ് അന്ത്യം സംഭവിച്ചതെന്ന് സഹോദരൻ ലളിത് പണ്ഡിറ്റ് വ്യക്തമാക്കി.......
കേരളത്തിലെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിൽ 120 കോടിയുടെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. തൈക്കാട് അയ്യാഗുരുസ്വാമികൾ, മഹാത്മാ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കെ.പി. ......
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. ......
മക്കളുടെ അസുഖങ്ങൾ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ആൾദൈവവും സംഘവും ഏഴുവർഷത്തിനിടെ 14 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഐടി ജീവനക്കാരൻ. ബഹുരാഷ്ട്ര ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പുണെ സ്വദേശിയാണ് ഇതു സംബന്ധിച്ച് പൂണെ പൊലീസിൽ പരാതി നൽകിയത്. സന്ന്യാസിനിയുൾപ്പെടെയുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്. ......
ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിൽ നടത്തിയ ആക്രമണം അവസാനിപ്പിച്ചത് യുഎസിന്റെ സമ്മർദ്ദത്താലാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന ‘അമേരിക്ക ബിസിനസ് ഫോറത്തിൽ’ സംസാരിക്കവെയാണ് ഇന്ത്യാ - പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടു എന്ന് ട്രംപ് ആവർത്തിച്ചത്. ......
പനാജി : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ കപ്പ് യാത്ര അവസാനിച്ചു, ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും, നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.
ടൂർണമെൻ്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. ......